---
title: "എടത്തൊട്ടി ഡീ പോൾ  കോളേജ്‌ മാഗസ്സിൻ 'ഉറക്കെ' പ്രകാശനം ചെയ്തു"
english_title: "Edathotti De Paul College launched the college magazine 'Urakke'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74947/edathotti-de-paul-college-launched-the-college-magazine-urakke"
published_at: "2022-10-17T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d37ef33b46_InShot_20221017_163910252.jpg"
keywords: []
---

# എടത്തൊട്ടി ഡീ പോൾ  കോളേജ്‌ മാഗസ്സിൻ 'ഉറക്കെ' പ്രകാശനം ചെയ്തു

> **Lead Summary:** **എടത്തൊട്ടി: **എടത്തൊട്ടി ഡീ പോൾ കോളേജ്‌ 2021-22 വർഷ കോളേജ്‌ മാഗസ്സിൻ- ഉറക്കെ, കേരളാ ഫോക്ക്‌ ലോർ അക്കാദമി അവാർഡ്‌ ജേതാവ്‌ നാദം മുരളി പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. പീറ്റർ ഓരോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി ആനുകാലികമായ വിഷയങ്ങളെ ചർച്ച ചെയ്യുന്ന മാഗസ്സിൻ മറ്റ്‌ കോളേജ്‌ മാഗസിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് എഡിറ്റോറിയൽ ബോർഡ്‌ അവകാശപ്പെട്ടു.

## Article Content

**എടത്തൊട്ടി: **എടത്തൊട്ടി ഡീ പോൾ കോളേജ്‌ 2021-22 വർഷ കോളേജ്‌ മാഗസ്സിൻ- ഉറക്കെ, കേരളാ ഫോക്ക്‌ ലോർ അക്കാദമി അവാർഡ്‌ ജേതാവ്‌ നാദം മുരളി പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. പീറ്റർ ഓരോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി ആനുകാലികമായ വിഷയങ്ങളെ ചർച്ച ചെയ്യുന്ന മാഗസ്സിൻ മറ്റ്‌ കോളേജ്‌ മാഗസിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് എഡിറ്റോറിയൽ ബോർഡ്‌ അവകാശപ്പെട്ടു.

മാഗസിനിലെ കൃതികളെ ക്യു ആർ കോഡ്‌ വഴി സ്കാൻ ചെയ്ത്‌ ശബ്ദ രൂപത്തിൽ ആസ്വാദ്യകരമാക്കുന്ന ക്രമീകരണവും മാഗസിന്റെ പ്രത്യേകതയാണ്. 

ചടങ്ങിൽ മാഗസിൻ സ്റ്റാഫ്‌ എഡിറ്റർ അഖിൽ ആന്റണി, സ്റ്റുഡന്റ്‌ എഡിറ്റർ ജിന്റോ വി ജെ, ഫാ.ജോർജ്ജ്‌ പൊട്ടയിൽ, ഫാ.ജോമി തെക്കേൽ, മോഹൻരാജ് വി എം, ഡോ.അബ്രഹാം ജോർജ്ജ്‌, ജോസ്‌ ജോസഫ്‌, സിനി കെ ബി, ഡോ.സ്വാതി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74947/edathotti-de-paul-college-launched-the-college-magazine-urakke)