---
title: "ലഹരിക്കടത്ത്: രണ്ടുമാസത്തിനിടെ വലയിലായത് 139 പേര്‍"
english_title: "Drug trafficking: 139 people were caught in two months"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74955/drug-trafficking-139-people-were-caught-in-two-months"
published_at: "2022-10-17T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d401c275f2_images_(1).jpeg"
keywords: []
---

# ലഹരിക്കടത്ത്: രണ്ടുമാസത്തിനിടെ വലയിലായത് 139 പേര്‍

> **Lead Summary:** **കണ്ണൂർ :**ലഹരി** ** ഉല്‍പന്നങ്ങളുടെ കടത്തിനെതിരെ എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ വലയിലാവുന്നവരുടെ എണ്ണവും കൂടുന്നു. ജില്ലയില്‍ രണ്ടുമാസത്തിനിടെ 139 പേര്‍ മാരക ലഹരി ഉല്‍പന്നങ്ങളുമായി അറസ്റ്റിലായി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ 109 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 111 പേരെ പിടികൂടി. ആഗസ്റ്റില്‍ 65ഉം സെപ്റ്റംബറില്‍ 44 കേസുമാണ് ജില്ലയിലെടുത്തത്. പ്രതികളില്‍ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികളും യുവാക്കളുമാണ്. 2021-22 കാലയളവില്‍ പ്രായ പൂര്‍ത്തിയാകാത്ത 18 കുട്ടികളും പിടിയിലായി.

## Article Content

**കണ്ണൂർ :**ലഹരി** ** ഉല്‍പന്നങ്ങളുടെ കടത്തിനെതിരെ എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ വലയിലാവുന്നവരുടെ എണ്ണവും കൂടുന്നു. ജില്ലയില്‍ രണ്ടുമാസത്തിനിടെ 139 പേര്‍ മാരക ലഹരി ഉല്‍പന്നങ്ങളുമായി അറസ്റ്റിലായി. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ 109 കേസുകളാണ് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 111 പേരെ പിടികൂടി. ആഗസ്റ്റില്‍ 65ഉം സെപ്റ്റംബറില്‍ 44 കേസുമാണ് ജില്ലയിലെടുത്തത്. പ്രതികളില്‍ 60 ശതമാനത്തിലേറെ വിദ്യാര്‍ഥികളും യുവാക്കളുമാണ്. 2021-22 കാലയളവില്‍ പ്രായ പൂര്‍ത്തിയാകാത്ത 18 കുട്ടികളും പിടിയിലായി.

പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു മാസത്തിനിടെ 28 പേരും മാരക ലഹരി ഉല്‍പന്നങ്ങളുമായി പിടിയിലായി. ഗ്രാമിന് ലക്ഷങ്ങള്‍ വിലവരുന്ന മെത്താംഫിറ്റാമൈന്‍ 1.37 കിലോയാണ് എക്സൈസ് വകുപ്പ് പിടിച്ചെടുത്തത്. ഇതിനു മാത്രം വിപണിയില്‍ ഏകദേശം അഞ്ചുകോടിയുടെ മുകളില്‍ വിലവരും. ഇതുകൂടാതെ സംവേദനത്തിന്റെയും ചിന്തയുടെയും 'കില്ലര്‍' എന്ന അറിയപ്പെടുന്ന എല്‍ എസ് ഡി(ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലമൈഡ്) 1.76 ഗ്രാമും 0.78 ഗ്രാം എംഡിഎംഎയും പിടികൂടി. നൈട്രസന്‍ ടാബ് 11.64 ഗ്രാമും 14.5 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.

പൊലീസ് നടത്തിയ പരിശോധനയില്‍ 65 കിലേ കഞ്ചാവ്, 11 ഗ്രാം എംഡിഎംഎ, 0.13 ഗ്രാം ഹാഷിഷ്, 0.135 ഗ്രാം ബ്രൗണ്‍ഷുഗര്‍, 32.5 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും പിടിച്ചെടുത്തു. പിടിയിലാവുന്നവരില്‍ 60

എക്സൈസ് വകുപ്പിന് കീഴിലെ റെയ്ഞ്ചുകളില്‍ നിന്നും സ്‌ക്വാഡുകളായി തിരിച്ചാണ് സംഘം പരിശോധന നടത്തുന്നത്. കൂടാതെ പൊലീസിന്റെ സഹകരണത്തോടെ സംസ്ഥാന അതിര്‍ത്തികളിലും വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74955/drug-trafficking-139-people-were-caught-in-two-months)