---
title: "ആർദ്രം പദ്ധതിയുമായി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ"
english_title: "United Merchants Chamber with Ardram Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74968/united-merchants-chamber-with-ardram-project"
published_at: "2022-10-17T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d4ade7c13c_Picsart_22-10-17_17-56-39-915.jpg"
keywords: []
---

# ആർദ്രം പദ്ധതിയുമായി യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ

> **Lead Summary:** **പാലക്കാട് : **വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും സ്ഥാപനത്തിലെ തൊഴിലാളികൾക്കും ആർദ്രം പദ്ധതിയുമായി വ്യാപാരികളുടെ സംഘടനയായ യുണൈറ്റഡ് മർച്ചൻ ചേമ്പർ. അംഗങ്ങൾ മരിച്ചാൽ 10 ലക്ഷം രൂപയും ഗുരുതരമായ അസുഖങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം നൽകുന്നതാണ് പദ്ധതി.

## Article Content

**പാലക്കാട് : **വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും സ്ഥാപനത്തിലെ തൊഴിലാളികൾക്കും ആർദ്രം പദ്ധതിയുമായി വ്യാപാരികളുടെ സംഘടനയായ യുണൈറ്റഡ് മർച്ചൻ ചേമ്പർ. അംഗങ്ങൾ മരിച്ചാൽ 10 ലക്ഷം രൂപയും ഗുരുതരമായ അസുഖങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം നൽകുന്നതാണ് പദ്ധതി.

ഇൻഷുറൻസ് കമ്പനികളുടെ സഹകരണമില്ലാതെ സംഘടനയുടെ നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിച്ചാണ് ധനസഹായം നിൽക്കുകയെന്നു സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത്, ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, ആർദ്രം ട്രസ്റ്റ് ചെയർമാൻ സി എച്ച്ആലിക്കുട്ടി ഹാജി എന്നിവർ അറിയിച്ചു. സംഘടനയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതി വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74968/united-merchants-chamber-with-ardram-project)