---
title: "ഏലപ്പീടികയിലെ കുരങ്ങു ശല്യം, പരിഹാര നടപടികൾ നിർദേശിച്ച് ജില്ലാ കളക്ടർ"
english_title: "Monkey nuisance in Elapeetika, district collector suggested remedial measures "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74970/monkey-nuisance-in-elapeetika-district-collector-suggested-remedial-measures"
published_at: "2022-10-17T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d51509a6ef_Picsart_22-10-17_18-23-59-847.jpg"
keywords: []
---

# ഏലപ്പീടികയിലെ കുരങ്ങു ശല്യം, പരിഹാര നടപടികൾ നിർദേശിച്ച് ജില്ലാ കളക്ടർ

> **Lead Summary:** **കണിച്ചാർ: **കുരങ്ങ് ശല്യത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കണ്ണൂർ കലക്ടറേറ്റിൽ കളക്ടറുടെയും ജനപ്രതിനിധികളുടെയും വനം വകുപ്പ് അധികൃതരുടെയും സംയുക്ത യോഗം ചേർന്നു. ഡി എഫ് ഓ പി.കാർത്തിക്കും ചർച്ചയിൽ പങ്കെടുത്തു. ഇരിട്ടി തഹസിൽദാർക്ക്, അതിർത്തി തർക്കം സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ കളക്ടർ നിർദ്ദേശം നൽകി.

## Article Content

**കണിച്ചാർ: **കുരങ്ങ് ശല്യത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കണ്ണൂർ കലക്ടറേറ്റിൽ കളക്ടറുടെയും ജനപ്രതിനിധികളുടെയും വനം വകുപ്പ് അധികൃതരുടെയും സംയുക്ത യോഗം ചേർന്നു. ഡി എഫ് ഓ പി.കാർത്തിക്കും ചർച്ചയിൽ പങ്കെടുത്തു. ഇരിട്ടി തഹസിൽദാർക്ക്, അതിർത്തി തർക്കം സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ കളക്ടർ നിർദ്ദേശം നൽകി.

തഹസിൽദാർ നാളെ കണിച്ചാർ പഞ്ചായത്തിൽ എത്തി രേഖകൾ പരിശോധിക്കും. പരാതിക്കാരനായ കർഷകൻ സ്റ്റാന്റ്ലി ഉന്നയിക്കുന്ന അതിർത്തി പ്രശ്നം തൊട്ടടുത്ത ദിവസം പരിശോധിക്കും. അടുത്തമാസം 12ന് തുടങ്ങുന്ന റീസർവേയ്ക്ക് മുന്നേ തന്നെ ഈ കാര്യം വിലയിരുത്തും. കുരങ്ങ് ഉണ്ടാക്കിയ നാശനഷ്ടം പരിഹരിക്കാൻ പരാതിക്കാരന്റെ വീടിനുള്ളിൽ കുരങ്ങ് കയറാത്ത രീതിയിൽ ഇരുമ്പ് നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.

കുരങ്ങിനെ പിടിക്കാൻ കൂടും സ്ഥാപിച്ചു. നഷ്ടപരിഹാരം നിർണയിച്ചു നൽകും. കുരങ്ങ് ശല്യത്തെ തുടർന്ന് സ്റ്റാന്റ്ലി കഴിഞ്ഞദിവസം ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു, ഇതേ തുടർന്നാണ് ചർച്ച നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജിമ്മി എബ്രഹാം, ഡെപ്യൂട്ടി കൺവീനർ വി രാജീവൻ, പരാതിക്കാരൻ സ്റ്റാൻലി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74970/monkey-nuisance-in-elapeetika-district-collector-suggested-remedial-measures)