---
title: ""നാടുണരണംലഹരി അകറ്റണം ": മുസ്ലിം ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിന് പ്രോജ്വല തുടക്കം"
english_title: "Muslim League anti-drug campaign kicks off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74992/muslim-league-anti-drug-campaign-kicks-off"
published_at: "2022-10-17T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d69352dec0_PicsArt_10-17-08.08.15.jpg"
keywords: []
---

# "നാടുണരണംലഹരി അകറ്റണം ": മുസ്ലിം ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിന് പ്രോജ്വല തുടക്കം

> **Lead Summary:** **തലശ്ശേരി : **സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി, മയക്കു മരുന്ന് വ്യാപനത്തിനെതിരെ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ക്യാമ്പയിന് തലശ്ശേരിയിൽ തുടക്കമായി. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിഅഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി : **സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി, മയക്കു മരുന്ന് വ്യാപനത്തിനെതിരെ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ക്യാമ്പയിന് തലശ്ശേരിയിൽ തുടക്കമായി. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ജില്ലാതല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിഅഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

പ്രമുഖ ട്രെയിനറും ഫറൂഖ് ട്രെയിനിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസറുമായ ഡോക്ടർ ജൗഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ടി.എ തങ്ങൾ, കെ വി മുഹമ്മദലി ഹാജി,കെ.ടി. സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, എസ്.ടി.യു.ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ നെല്ലൂർ, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ബി.കെ. അഹമ്മദ് , എൻ.പി. താഹിർ ഹാജി, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ്, എ.കെ. അബൂട്ടി ഹാജി, ചേരിക്കല്ലിൽ മായിനലി, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി. അഹമ്മദ്, വനിതാ ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷെറിൻ ചൊക്ലി, ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ പ്രസിഡണ്ട് ഉമർ വിളക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി അഡ്വ.കെ.എ. ലത്തീഫ് സ്വാഗതവും തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി നന്ദിയും പറഞ്ഞു. ഒക്ടോബർ 31 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി വാർഡ്, ശാഖാ തലങ്ങളിൽ കുടുംബ സംഗമങ്ങൾ, ലഹരി വിരുദ്ധ റാലികൾ, പോസ്റ്റർ പ്രദർശനം, സോഷ്യൽ മീഡിയാ പ്രഭാഷണങ്ങൾ തുടങ്ങിയ വിപുലമായ പ്രചരണ പരിപാടികൾ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74992/muslim-league-anti-drug-campaign-kicks-off)