---
title: "ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74997/kalpetta"
published_at: "2022-10-17T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d6d1475d8a_IMG-20221017-WA0073.jpg"
keywords: []
---

# ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു

> **Lead Summary:** **കൽപ്പറ്റ: ** ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി.ഐ.ടി.യു വയനാട് ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ല ഓഫീസ് ഹാളിൽ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്ഘാടനം ചെയ്തു. എം അസ്മ അധ്യക്ഷയായി. പുതിയ ഏജന്റുമാരെ നിയമിക്കുക , ആശ്രിത നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. മുതിർന്ന ഏജൻ്റ് എം രാധ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി അന്ന ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ, എൽസി ജോർജ് എന്നിവർ സംസാരിച്ചു.

## Article Content

**കൽപ്പറ്റ: ** ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി.ഐ.ടി.യു വയനാട് ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ല ഓഫീസ് ഹാളിൽ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്ഘാടനം ചെയ്തു. എം അസ്മ അധ്യക്ഷയായി. പുതിയ ഏജന്റുമാരെ നിയമിക്കുക , ആശ്രിത നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. മുതിർന്ന ഏജൻ്റ് എം രാധ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി അന്ന ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ, എൽസി ജോർജ് എന്നിവർ സംസാരിച്ചു.

ലീല മണി ,അജിത , ബിനി , ശോഭ , ആൻസി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. 17 അംഗ കമ്മിറ്റിയെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതിനിതികളെയും തിരഞ്ഞെടുത്തു. സെക്രട്ടറി : എൽസി ജോർജ്. ജോ.സെക്രട്ടറിമാർ  : ലീല മണി , ജെസി , ആൻസി ജോസഫ്. പ്രസിഡന്റ് : റജുല. വൈ.പ്രസിഡന്റ് : അസ്മ , ബിനി , ഷീല , ഖദീജ. ട്രഷറർ : അജിത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74997/kalpetta)