---
title: "മുന്‍പും ഷാഫി കൊലപാതകം നടത്തി, മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്"
english_title: "Shafi has committed murder before"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75085/shafi-has-committed-murder-before"
published_at: "2022-10-18T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e48f0ba306_Screenshot_2022-10-18-12-02-52-20_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുന്‍പും ഷാഫി കൊലപാതകം നടത്തി, മനുഷ്യ മാംസം വില്‍പ്പന നടത്തിയതായി ഷാഫി പറഞ്ഞെന്നും ലൈല പൊലീസിനോട്

> **Lead Summary:** കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഷാഫി ഇതേക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. 'ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്'. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപ്പന നടത്തിയതായി ഷാഫി പറഞ്ഞു.

## Article Content

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഷാഫി ഇതേക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. 'ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്'. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപ്പന നടത്തിയതായി ഷാഫി പറഞ്ഞു.

നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടമായിരുന്നു.  ഇലന്തൂരിലെ വീടിന്‍റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു. എന്നാൽ ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്.

പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയല്ല അന്വേഷണമെന്നും പ്രതികള്‍ പറഞ്ഞതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75085/shafi-has-committed-murder-before)