---
title: "പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു"
english_title: "A teacher died in a bike accident on Payyannur-Etat National Highway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75096/a-teacher-died-in-a-bike-accident-on-payyannur-etat-national-highway"
published_at: "2022-10-18T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e522f174cb_Screenshot_2022-10-18-12-35-49-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ ബൈക്കപകടത്തിൽ അധ്യാപകൻ മരിച്ചു

> **Lead Summary:** പയ്യന്നൂര്‍: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു. കാസര്‍കോട് പെരിയ ഗവ.പോളിടെക്നിക് കോളേജ് താൽകാലിക അധ്യാപകൻ കൈതപ്രത്തെ ശ്രീകേശ് നമ്പൂതിരി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് എടാട്ട് ദേശീയപാതയിൽ സെൻട്രൽ സ്കൂൾ സ്റ്റോപ്പിലാണ് അപകടം നടന്നത്.

## Article Content

പയ്യന്നൂര്‍: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു. കാസര്‍കോട് പെരിയ ഗവ.പോളിടെക്നിക് കോളേജ് താൽകാലിക അധ്യാപകൻ കൈതപ്രത്തെ ശ്രീകേശ് നമ്പൂതിരി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് എടാട്ട് ദേശീയപാതയിൽ സെൻട്രൽ സ്കൂൾ സ്റ്റോപ്പിലാണ് അപകടം നടന്നത്.

പെരിയയിൽ നിന്ന് പയ്യന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങി ബൈക്കിൽ മടങ്ങി വരവെ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു.കൈതപ്രം എഞ്ചിനീയറിങ് കോളേജിലെ മുൻ അധ്യാപകനാണ്. കടവക്കാട് ഗണപതി നമ്പൂതിരിയുടെയും നിര്‍മല അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ അമൃത (അധ്യാപിക ). മകൻ: ധാർമിക്. സഹോദരൻ : ഡോ. ശ്രീനാഥ് നമ്പൂതിരി (കോട്ടക്കൽ ആയുർവേദ ആശുപത്രി ന്യൂ ഡൽഹി). സംസ്കാരം ചെവാഴ്ച കൈതപ്രം തൃക്കുരി സമുദായ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75096/a-teacher-died-in-a-bike-accident-on-payyannur-etat-national-highway)