---
title: "ആറളം പുനരധിവാസ മേഖലയിലെ പ്രശ്നങ്ങളുന്നയിച്ച് ബിജെപിയുടെ സമര സംഗമം തുടങ്ങി"
english_title: "BJP's strike meeting started with the problems of Aralam rehabilitation area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75099/bjps-strike-meeting-started-with-the-problems-of-aralam-rehabilitation-area"
published_at: "2022-10-18T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e54e3aa45a_Picsart_22-10-18_12-48-48-969.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിലെ പ്രശ്നങ്ങളുന്നയിച്ച് ബിജെപിയുടെ സമര സംഗമം തുടങ്ങി

> **Lead Summary:** വളയംചാൽ : ബി ജെ പി യുടെ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസമേഖലയിലെ ആദിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ നിങ്ങളോടൊപ്പം' ദ്വിദിന സഹവാസ സമരസംഗമം തുടങ്ങി. വളയംചാലിൽ നടക്കുന്ന സമരസംഗമം ബി ജെ പി സംസ്ഥാന ജനറൽ സിക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്തു.

## Article Content

വളയംചാൽ : ബി ജെ പി യുടെ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസമേഖലയിലെ ആദിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ നിങ്ങളോടൊപ്പം' ദ്വിദിന സഹവാസ സമരസംഗമം തുടങ്ങി. വളയംചാലിൽ നടക്കുന്ന സമരസംഗമം ബി ജെ പി സംസ്ഥാന ജനറൽ സിക്രട്ടറി എം.ടി. രമേശ് ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാന - ജില്ലാ നേതാക്കൾ ഒരു രാവും രണ്ടു പകലുമായി നടക്കുന്ന സഹവാസ സമര സംഗമത്തിൽ പങ്കെടുക്കുന്നുണ്ട് . ആറളം പുനരധിവാസ മേഖലയിലെ അടക്കം മൂവായിരത്തോളം വരുന്ന ആദിവാസികൾ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുമെന്ന് നേതാക്കൾ പറഞ്ഞു. ആദിവാസികൾക്കൊപ്പം സമരവേദിയിൽ കഴിയുന്ന ബിജെപി നേതാക്കൾക്കുമുന്നിൽ ആദിവാസി കലാരൂപങ്ങൾ അടക്കമുള്ള വിവിധ പരിപാടികളുടെ അവതരണവും നടക്കും. ഉദ്ഘാടന ചടങ്ങിൽ ബിജെപി ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി എം ആർ സുരേഷ് അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സത്യൻ കൊമ്മേരി തുടങ്ങിയവർ സംബന്ധിച്ചു. നാളെ വൈകുന്നേരം നടക്കുന്ന സമാപന പരിപാടി ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ 8 വർഷത്തിനിടെ പതിനൊന്നോളം പേരാണ് ആറളം ഫാമിൽ കാട്ടാന അക്രമത്തിൽ മരണമടഞ്ഞത്. എന്നാൽ ഇവിടുത്തെ കാട്ടാന അക്രമ ഭീഷണി നേരിടാൻ ഇടതു - വലത് മുന്നണികൾ അലംഭാവം കാണിക്കുകയാണ്. പാവപ്പെട്ട ആദിവാസികളെ കാട്ടാനകൾക്കു മുന്നിലിട്ടുകൊടുത്തുകൊണ്ട് ഇവർ പ്രഹസന നാടകം കളിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75099/bjps-strike-meeting-started-with-the-problems-of-aralam-rehabilitation-area)