---
title: "പൂളക്കുറ്റിയിലെ ക്രഷറിലേക്ക് മാർച്ച് സംഘടിപ്പിച്ച് സിപിഎം "
english_title: "Cpm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75105/cpm"
published_at: "2022-10-18T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e59a812fd5_PicsArt_10-18-01.14.29.jpg"
keywords: []
---

# പൂളക്കുറ്റിയിലെ ക്രഷറിലേക്ക് മാർച്ച് സംഘടിപ്പിച്ച് സിപിഎം 

> **Lead Summary:** **നിടുംപൊയിൽ : **ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പൂളക്കുറ്റി ഇരുപത്തി ഏഴാം മൈലിലെ ക്രഷർ യൂണിറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ച് സിപിഎം. ശ്രീലക്ഷ്മി ക്രഷറിലെക്കാണ് സിപിഎം കൊളക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. തുടർന്നു നടത്തിയ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ, ഏരിയ സെക്രട്ടറി എം. രാജൻ, കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, മെമ്പർ ജിമ്മി അബ്രഹാം, സി. സി സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**നിടുംപൊയിൽ : **ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പൂളക്കുറ്റി ഇരുപത്തി ഏഴാം മൈലിലെ ക്രഷർ യൂണിറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ച് സിപിഎം. ശ്രീലക്ഷ്മി ക്രഷറിലെക്കാണ് സിപിഎം കൊളക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. തുടർന്നു നടത്തിയ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ, ഏരിയ സെക്രട്ടറി എം. രാജൻ, കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, മെമ്പർ ജിമ്മി അബ്രഹാം, സി. സി സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

ക്രഷർ നിയമ വിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കുക, ജനങ്ങളുടെ ആശങ്ക പരിഹരിക്കുക, നീർച്ചാലുകൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുമായാണ് സിപിഎം മാർച്ച് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75105/cpm)