---
title: "റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റ് ആയി നിയമിച്ചു "
english_title: "Bcci"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75124/bcci"
published_at: "2022-10-18T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e6686843c4_IMG-20221018-WA0169.jpg"
keywords: []
---

# റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റ് ആയി നിയമിച്ചു 

> **Lead Summary:** **മുംബൈ: **ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ നടന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.

## Article Content

**മുംബൈ: **ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ ബി.സി.സി.ഐ പ്രസിഡന്‍റായി നിയമിച്ചു. മുംബൈയിൽ നടന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.

സൗരവ് ഗാംഗുലിയുടെ പിൻഗാമിയായെത്തുന്ന റോജർ ബിന്നിയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായ റോജർ ബിന്നി ബി.സി.സി.ഐയുടെ മുപ്പത്തിയാറാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും. റോജർ ബിന്നി മാത്രമാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ബി.സി.സി.ഐയിലെ മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബി.സി.സി.ഐ നിർദേശിച്ചിട്ടില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75124/bcci)