---
title: "ഖത്തറിൽ മോഹൻലാൽ ചിത്രത്തിന് നിരോധനം: മോൺസ്റ്റർ മാസ് ചിത്രം അല്ല പിന്നെയോ ?"
english_title: "Mohanlal movie monster "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75130/mohanlal-movie-monster"
published_at: "2022-10-18T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e722685153_1666085123671.jpg"
keywords: []
---

# ഖത്തറിൽ മോഹൻലാൽ ചിത്രത്തിന് നിരോധനം: മോൺസ്റ്റർ മാസ് ചിത്രം അല്ല പിന്നെയോ ?

> **Lead Summary:** പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ്.

## Article Content

പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ദീപാവലി റിലീസായി ഒക്ടോബർ 21ന് തിയേറ്ററുകളിലേക്ക് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ്.

കോവിഡ് മഹാന്മാരിക്കിടയിൽ ചിത്രീകരണം പൂർത്തിയായ സിനിമയെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നില്ല. തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ കരിയറിൽ തന്നെ ഏറ്റവും വ്യത്യസ്തവും ധീരവുമായ ചിത്രം ആയിരിക്കും മോൺസ്റ്റർ എന്നാണ് സംവിധായകൻ വൈശാഖും നടൻ മോഹൻലാലും അഭിപ്രായപ്പെട്ടത്.

ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം LGBTQ(ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ,questioning ) സ്വഭാവം ഉള്ള ചിത്രം ആയതിനാലും, അത്തരം രംഗങ്ങൾ ഏറെ ഉൾപ്പെട്ടതിനാലും ഖത്തറിൽ സിനിമയുടെ പ്രദർശനാനുമതി സെൻസറിങ് ബോർഡ് നിഷേധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75130/mohanlal-movie-monster)