---
title: "പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന്ജിമ്മിജോര്‍ജ് സ്റ്റേഡിയത്തില്‍: രജിസ്ട്രേഷന്‍ തുടങ്ങി"
english_title: "Peravoor Marathon on 24th December at Jimmy George Stadium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75131/peravoor-marathon-on-24th-december-at-jimmy-george-stadium"
published_at: "2022-10-18T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e7499f1d17_Screenshot_2022-10-18-15-10-12-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേരാവൂര്‍ മാരത്തണ്‍ ഡിസംബര്‍ 24ന്ജിമ്മിജോര്‍ജ് സ്റ്റേഡിയത്തില്‍: രജിസ്ട്രേഷന്‍ തുടങ്ങി

> **Lead Summary:** കണ്ണൂർ: പേരാവൂര്‍ മാരത്തണ്‍ നാലാം എഡിഷന്‍ 2022 ഡിസംബര്‍ 24ന് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കും. പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണില്‍ ഇത്തവണ 3000 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.10.5 കിലോമീറ്റര്‍ ക്വാര്‍ട്ടര്‍ മാരത്തണും, മൂന്നര കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്ണുമാണ് നടക്കുക.

## Article Content

കണ്ണൂർ: പേരാവൂര്‍ മാരത്തണ്‍ നാലാം എഡിഷന്‍ 2022 ഡിസംബര്‍ 24ന് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കും. പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണില്‍ ഇത്തവണ 3000 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.10.5 കിലോമീറ്റര്‍ ക്വാര്‍ട്ടര്‍ മാരത്തണും, മൂന്നര കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്ണുമാണ് നടക്കുക.

പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള പേരാവൂര്‍ മാരത്തണ്‍ ഇവന്റ് അമ്പാസിഡറും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. ഓപ്പണ്‍ കാറ്റഗറിയില്‍ ആണ്‍ ,പെണ്‍ വിഭാഗത്തില്‍ ഒന്നുമുതല്‍ മൂന്നു വരെ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10000,5000,3000 രൂപയും മെഡലും ലഭിക്കും.18നു താഴെ ആണ്‍,പെണ്‍ വിഭാഗത്തില്‍ 5000,3000,2000 രൂപയും മെഡലു , 50നു(മിക്സഡ്) മുകളില്‍ 5000,3000,2000 രൂപയും മെഡലുമാണ് ലഭിക്കുക.നാലു മുതല്‍ 10 വരെ സ്ഥാനക്കാര്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.

www.peravoormarathon.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്യാം.മത്സരത്തിന്റെ കാറ്റഗറി തിരിച്ചുള്ള വിശദവിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന ഫീസിലെ ഇളവുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ തിരഞ്ഞെടുത്തയിടങ്ങളില്‍ ഓഫ്ലൈനായും രജിസ്ട്രര്‍ ചെയ്യാം.ഫോണ്‍:8281130787,9447263904. വാര്‍ത്താസമ്മേളനത്തില്‍ പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഡെന്നി ജോസഫ്, സെക്രട്ടറി ജനറല്‍ എം.സി.കുട്ടിച്ചന്‍,ഷിനോജ് നരിതൂക്കില്‍,സെബാസ്റ്റ്യന്‍ ജോര്‍ജ്, പ്രദീപന്‍ പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75131/peravoor-marathon-on-24th-december-at-jimmy-george-stadium)