---
title: "കൊട്ടിയൂരിൽ ഹോട്ടലുകളിൽ നിന്ന്  പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു"
english_title: "Stale food items seized from hotels in Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75132/stale-food-items-seized-from-hotels-in-kottiyoor-TOWN"
published_at: "2022-10-18T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ea722de714_our-menu.jpg"
keywords: []
---

# കൊട്ടിയൂരിൽ ഹോട്ടലുകളിൽ നിന്ന്  പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **കൊട്ടിയൂർ: **കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

## Article Content

**കൊട്ടിയൂർ: **കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

2 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ റ്റി എ ജെയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ് ജേക്കബ്, റ്റി എ ഷാഹിന എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75132/stale-food-items-seized-from-hotels-in-kottiyoor-TOWN)