---
title: "ഹോട്ടലിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി"
english_title: "Prohibited tobacco products were seized from the hotel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75143/prohibited-tobacco-products-were-seized-from-the-hotel"
published_at: "2022-10-18T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e856f59438_Screenshot_2022-10-18-16-17-33-14_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഹോട്ടലിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

> **Lead Summary:** മണത്തണ: ഹോട്ടലിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 27 പായ്ക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്. ഹോട്ടലുടമ രവീന്ദ്രനെതിരെ കേസെടുത്തു.

## Article Content

മണത്തണ: ഹോട്ടലിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 27 പായ്ക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്. ഹോട്ടലുടമ രവീന്ദ്രനെതിരെ കേസെടുത്തു.

മണത്തണ ടൗണിലെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്ന് പുകയില ഉല്പന്നങ്ങൾ പിടികൂടിയതിനെ തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം .പി സജീവൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി .എൻ .സതീഷ്, പി .എസ് ശിവദാസൻ, ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75143/prohibited-tobacco-products-were-seized-from-the-hotel)