---
title: "പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഇരുപത്തിയേഴര ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75213/arrested"
published_at: "2022-10-19T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f3f26d4725_download.jpeg"
keywords: []
---

# പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട : ഇരുപത്തിയേഴര ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

> **Lead Summary:** **പയ്യന്നൂര്‍ : **കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട .എക്സൈസ് ഇന്‍്റലിജന്‍സാണ് മതിയായ രേഖകളില്ലാത്ത ഇരുപത്തിയേഴര ലക്ഷം രൂപ പിടികൂടിയത്.

## Article Content

**പയ്യന്നൂര്‍ : **കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട .എക്സൈസ് ഇന്‍്റലിജന്‍സാണ് മതിയായ രേഖകളില്ലാത്ത ഇരുപത്തിയേഴര ലക്ഷം രൂപ പിടികൂടിയത്.

ലഹരിമരുന്ന് കടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാസര്‍ഗോഡ് -കണ്ണൂര്‍ റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനില്‍ നിന്നും എക്സൈസ് സംഘം 27.5 ലക്ഷം രൂപ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെ ( 24 ) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. എട്ടു ലക്ഷം രൂപ ബാഗിലും 19.5 ലക്ഷം രൂപ പ്രത്യേക അറകളോടുകൂടിയ ജാക്കറ്റിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്.

പിടികൂടിയ പണം എക്സൈസ് സംഘം പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കില്‍ എത്തിച്ച്‌ എണ്ണി തിട്ടപ്പെടുത്തി. പ്രതിയേയും പിടികൂടിയ പണവും എക്സൈസ് സംഘം പയ്യന്നൂര്‍ പോലീസിന് കൈമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75213/arrested)