---
title: "മയക്കുമരുന്നുപയോഗം -പേരാവൂർ സ്വദേശി ഉൾപ്പെടെ പിടിയിൽ"
english_title: "Drug use - including a native of Peravoor arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75270/drug-use-including-a-native-of-peravoor-arrested"
published_at: "2022-10-19T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fa0c6cf9cb_IMG-20221019-WA0057.jpg"
keywords: []
---

# മയക്കുമരുന്നുപയോഗം -പേരാവൂർ സ്വദേശി ഉൾപ്പെടെ പിടിയിൽ

> **Lead Summary:** **കണ്ണൂർ:** കൂത്തുപറമ്പ് പുറക്കളത്ത് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ.പേരാവൂർ സ്വദേശി പി വി അശ്വിൻ, മമ്പറം സ്വദേശി കെ. ഷബീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ:** കൂത്തുപറമ്പ് പുറക്കളത്ത് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ അറസ്റ്റിൽ.പേരാവൂർ സ്വദേശി പി വി അശ്വിൻ, മമ്പറം സ്വദേശി കെ. ഷബീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  പ്രതികളിൽ നിന്ന് ഒരു ഗ്രാമോളം എം ഡി എം എ യും 10 ഗ്രാമോളം കഞ്ചാവും പിടികൂടി.എ സി പി പ്രദീപൻ കണ്ണിപ്പൊയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ ശ്രീജിത്ത് കൊടേരിയും, എസ് ഐ അനീഷും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75270/drug-use-including-a-native-of-peravoor-arrested)