---
title: "കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു"
english_title: "DrVilanilam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75272/drvilanilam"
published_at: "2022-10-19T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fa1200f6f7_IMG-20221019-WA0086.jpg"
keywords: []
---

# കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു

> **Lead Summary:**  **തിരുവനന്തപുരം: **കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തി.

## Article Content

 **തിരുവനന്തപുരം: **കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തി.

എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സർവകലാശാല ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75272/drvilanilam)