---
title: "കേരള സ്‌കൂൾ ഗെയിംസ്: രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി"
english_title: "Kerala schoolGames"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75281/kerala-schoolgames"
published_at: "2022-10-19T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fa7fd1843f_PicsArt_10-19-01.01.01.jpg"
keywords: []
---

# കേരള സ്‌കൂൾ ഗെയിംസ്: രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി

> **Lead Summary:**  കേരള സ്‌കൂൾ ഗെയിംസ് രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്പോർട്സ് സ്‌കൂളിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു.

## Article Content

 കേരള സ്‌കൂൾ ഗെയിംസ് രണ്ടാംഘട്ട മത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്പോർട്സ് സ്‌കൂളിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ നാല് വേദികളിലായാണ് ഒക്ടോബർ 23 വരെ മത്സരങ്ങൾ നടക്കുക. കണ്ണൂർ സ്പോർട്‌സ് സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വോളിബോളും കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ ഖോ ഖോ മത്സരവും വ്യാഴാഴ്ച സമാപിക്കും. ഇരു മത്സരങ്ങളിലും അണ്ടർ 14, 17, 19 വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്നുള്ള 28 വീതം ടീമുകളാണ് മാറ്റുരക്കുന്നത്.

അണ്ടർ 19 ഫെൻസിംഗ് 21, 22 തീയ്യതികളിൽ മുണ്ടയാട് ഇന്റോർ സ്റ്റേഡിയത്തിലും അണ്ടർ 19 നെറ്റ്‌ബോൾ 22, 23 തീയതികളിൽ ജവഹർ സ്റ്റേഡിയത്തിലും നടക്കും. 149 വിദ്യാർഥികൾ പങ്കെടുത്ത അണ്ടർ 19 ജിംനാസ്റ്റിക് തലശ്ശേരി സായി സെന്ററിൽ ബുധനാഴ്ച നടന്നു. 13 ഘട്ടങ്ങളായി 40,000 കുട്ടികളെ പങ്കെടുപ്പിച്ച് നടക്കുന്ന ഗെയിംസിൽ ആകെ 38 ഇനങ്ങളാണുള്ളത്. ജി വി എച്ച് എസ് സ്പോർട്സ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്‌കൂൾ സ്പോർട്സ് ഓർഗനൈസർ എൽ ഹരിഷ് ശങ്കർ അധ്യക്ഷത വഹിച്ചു.

എച്ച് എസ് എസ് ആർ ഡി ഡി പി വി പ്രസീത, വി എച്ച് എസ് എസ് ഇ അസി.ഡയറക്ടർ ഇ ആർ ഉദയകുമാരി, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഇ സി വിനോദ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ പി വി പ്രദീപ് കുമാർ, ഡി ഇ ഒ ഇൻചാർജ് കെ പി പ്രദീപ് കുമാർ, ഹയർ സെക്കണ്ടറി ജില്ലാ കോ-ഓർഡിനേറ്റർ ടി വി വിനോദ്, കണ്ണൂർ ജി വി എച്ച് എസ് എസ് പ്രധാനാധ്യാപകൻ പ്രദീപ് നാറോത്ത്, സ്‌കൂൾ സ്പോർട്സ് ജില്ലാ കോ-ഓർഡിനേറ്റർ പി പി മുഹമ്മദ് അലി, ആർ ഡി എസ് ജി എ സെക്രട്ടറി കെ ജെ ജോൺസൺ, സ്വീകരണ കമ്മറ്റി കൺവീനർ കെ വി ടി മുസ്തഫ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75281/kerala-schoolgames)