---
title: "നിർത്തിയിട്ട ബസ്സിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75283/kannur"
published_at: "2022-10-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634faa87a213f_PicsArt_10-19-01.07.15.jpg"
keywords: []
---

# നിർത്തിയിട്ട ബസ്സിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

> **Lead Summary:** **കൂത്തുപറമ്പ്**: നിർത്തിയിട്ട ബസ്സിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കൂത്തുപറമ്പ് പുറക്കളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡി എം എ ഉൾപ്പെടെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് പിടികൂടി.

## Article Content

**കൂത്തുപറമ്പ്**: നിർത്തിയിട്ട ബസ്സിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കൂത്തുപറമ്പ് പുറക്കളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡി എം എ ഉൾപ്പെടെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് പിടികൂടി.

ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒരു ഗ്രാമോളം എംഡി എം എ, ദ്രാവക രൂപത്തിലുള്ള കഞ്ചാവ് എന്നിവ അടക്കമുള്ള ലഹരി വസ്തുക്കളാണ് കണ്ടെടുത്തത്. സർവ്വീസ് കഴിഞ്ഞ ശേഷം പുറക്കളത്ത് നിർത്തിയിട്ട ബസ്സിൽ നിന്നണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. നിർത്തിയിട്ട ബസ്സിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

പേരാവൂർ സ്വദേശിയായ പുത്തൻവീട്ടിൽ അശ്വിൻ പി വി, ബസ് ഡ്രൈവറായ മമ്പറം കുണ്ടത്തിൽ ഹൗസിൽ കെ സബീർ എന്നിവരുടെ പേരിൽ പോലീസ് കേസ്സെടുത്തു. കൂത്തുപറമ്പ് എസിപി പ്രദീപ് കണ്ണിപൊയിലിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. കൂത്തുപറമ്പ് സിഐ ശ്രീജിത്ത് കോടേരിയും സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75283/kannur)