---
title: "പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും"
english_title: "Mohanlal movie monster "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75309/mohanlal-movie-monster"
published_at: "2022-10-19T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fc872c68ab_IMG_20221019_151753.jpg"
keywords: []
---

# പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും

> **Lead Summary:** മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോൺസ്റ്റർ'. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും. രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നടി ഹണി റോസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

## Article Content

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോൺസ്റ്റർ'. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും. രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നടി ഹണി റോസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

തന്റെ സിനിമാ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള കഥാപാത്രമാണ് മോൺസ്റ്ററിലേതെന്നും അതിനാൽ റിലീസിനായി ഏറെ താല്പര്യത്തോടെ കാത്തിരിക്കുകയാണെന്നും ഹണി റോസ് പറഞ്ഞു. ജനങ്ങളുടെ എല്ലാ അനു​ഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും നടി കൂട്ടിച്ചേർത്തു. 

> "മോൺസ്റ്റർ ഈ വരുന്ന 21-ാം തീയതി റിലീസ് ചെയ്യുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായി സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ബാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവർത്തിക്കുന്നത്. ആശിർവാദാണ് നിർ‌മാണം.

> അങ്ങനെ വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനു​ഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം"; എന്നാണ് ഹണി റോസ് പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75309/mohanlal-movie-monster)