---
title: "ഒക്ടോബർ 20ന് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ച് പി ബി സി എ "
english_title: "Pbca kannur Collectorate March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75315/pbca-kannur-collectorate-march"
published_at: "2022-10-19T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fcfd58f92d_Picsart_22-10-19_15-44-58-034.jpg"
keywords: []
---

# ഒക്ടോബർ 20ന് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ച് പി ബി സി എ 

> **Lead Summary:** കണ്ണൂർ : പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 20 ന് രാവിലെ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ : പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 20 ന് രാവിലെ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വർധിച്ചു വരുന്ന സിമന്റ് വില വർധന തടയുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

കോവിഡ കാലത്ത് പോലും ഇല്ലാത്ത വർധനവാണ് ഇപ്പോഴു ഇത്. നിലവിൽ 480 രൂപയാണ് സിമന്റ് ചാക്കിന് വില. ഇത് 500 ലേക്കെത്തുമെന്നാണ് പറയുന്നത്. സിമന്റ് മേഖലയിലേക്ക് അദാനി ഗ്രൂപ്പ് കടന്നുവന്നതാണ് വില വർധനവ്ന് കാരണമാവുന്നത്.

വാർത്താ സമ്മേളനത്തിൽ ടി മനോഹരൻ , സി മോഹനൻ , എ അശോകൻ , സി.പി രാജൻ, സി.വി ശശി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75315/pbca-kannur-collectorate-march)