---
title: "വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ആനി രാജ അർഹയായി "
english_title: "Annie Raja deserves the award instituted by her family members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75324/annie-raja-deserves-the-award-instituted-by-her-family-members"
published_at: "2022-10-19T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fd915d7617_Picsart_22-10-19_16-15-59-827.jpg"
keywords: []
---

# വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ആനി രാജ അർഹയായി 

> **Lead Summary:** കണ്ണൂർ: സ്വാതന്ത്ര സമര സേനാനിയും കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ആനി രാജ അർഹയായതായി ജൂറി അംഗങ്ങൾ പ്രസ് ക്ലബിൽ അറിയിച്ചു. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരും പൊതുരംഗത്തെ ശ്രധേയ സംഭവന ചെയ്ത വ്യക്തി എന്ന നിലയിലാണ് സി.പി.ഐ ദേശിയ നേതാവായ ആനി രാജയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

## Article Content

കണ്ണൂർ: സ്വാതന്ത്ര സമര സേനാനിയും കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായ വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ആനി രാജ അർഹയായതായി ജൂറി അംഗങ്ങൾ പ്രസ് ക്ലബിൽ അറിയിച്ചു. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരും പൊതുരംഗത്തെ ശ്രധേയ സംഭവന ചെയ്ത വ്യക്തി എന്ന നിലയിലാണ് സി.പി.ഐ ദേശിയ നേതാവായ ആനി രാജയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ജനാധിപത്യം -മതേ തരത്വം വിഷയങ്ങളിൽ ഇടതുപക്ഷ ബോധ്യത്തോടെ ആനി രാജ പ്രവർത്തിച്ചതായി ജൂറി വിലയിരുത്തി. നവംബർ രണ്ടാം വാരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജൂറി അംഗം വി ആയിഷ ബീവി, മാധവൻ പുറച്ചേരി, വി ഇ പരമേശ്വരൻ നമ്പൂതിരി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75324/annie-raja-deserves-the-award-instituted-by-her-family-members)