---
title: "ദേശീയ ആയുർവേദ ദിനാചരണം ഒക്ടോബർ 23ന്  കണ്ണൂരിൽ "
english_title: "National Ayurveda Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75332/national-ayurveda-day"
published_at: "2022-10-19T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fe4032278f_PicsArt_10-19-05.16.59.jpg"
keywords: []
---

# ദേശീയ ആയുർവേദ ദിനാചരണം ഒക്ടോബർ 23ന്  കണ്ണൂരിൽ 

> **Lead Summary:** ദേശീയ ആയുർവേദ ദിനാചരണം ഭരതിയ ചികിൽസ വകുപ്പ്, നഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംയുക്തമായി ഒക്ടോബർ 23ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

ദേശീയ ആയുർവേദ ദിനാചരണം ഭരതിയ ചികിൽസ വകുപ്പ്, നഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംയുക്തമായി ഒക്ടോബർ 23ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഹർദിൻ ഹർഘർ ആയുർവേദ എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം. പ്രചരണത്തിന്റെ ഭാഗമായി ഒക്ടോബർ 22ന് വൈകീട്ട് നഗരം കേന്ദ്രീകരിച്ച് വിളംബര ജാഥ സംഘടിപ്പിക്കും. 23ന് രാവിലെ 10 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ ജില്ലാതല ദിനാചരണ ഉദ്ഘാടന ചടങ്ങ് നടക്കും.

പരിപാടിയോടനുബന്ധിച്ച് ഔഷധ സസ്യ പ്രദർശനും സൗജന്യ ഔഷധ സസ്യ വിതരണവും നടക്കും. ഹെൽത്തി ഫുഡ് എക്സിബിഷൻ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് , സെമിനാർ , ക്വിസ് മൽസരം എന്നിവ നടക്കും. ഡി.എം. ഒ ഡോ. ജോമി ജോസഫ് , ഡോ. അജിത് കുമാർ , ഡോ. അനൂപ് ടി ജോർജ് , ഡോ. മോഹനൻ പി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75332/national-ayurveda-day)