---
title: "വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി താലൂക്കിൽ തന്നെ സ്ഥാപിക്കണം : എൻസിപി "
english_title: "Wayanad Medical College should be established in Mananthavadi Taluk itself: NCp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75456/wayanad-medical-college-should-be-established-in-mananthavadi-taluk-itself-ncp"
published_at: "2022-10-20T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350f34538427_IMG-20221020-WA0094.jpg"
keywords: []
---

# വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി താലൂക്കിൽ തന്നെ സ്ഥാപിക്കണം : എൻസിപി 

> **Lead Summary:** മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിനു വേണ്ടി തലപ്പുഴ ബോയ്സ് ടൗണിൽ ഏറ്റെടുത്ത സ്ഥലം ഏതെങ്കിലും തരത്തിൽ നിയമതടസ്സം നേരിടുന്നുണ്ടെങ്കിൽ പകരം സ്ഥലം കണ്ടെത്തി മാനന്തവാടി താലൂക്കിൽ തന്നെ സ്ഥാപിക്കണമെന്ന് എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിനു വേണ്ടി തലപ്പുഴ ബോയ്സ് ടൗണിൽ ഏറ്റെടുത്ത സ്ഥലം ഏതെങ്കിലും തരത്തിൽ നിയമതടസ്സം നേരിടുന്നുണ്ടെങ്കിൽ പകരം സ്ഥലം കണ്ടെത്തി മാനന്തവാടി താലൂക്കിൽ തന്നെ സ്ഥാപിക്കണമെന്ന് എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

കൽപ്പറ്റ താലൂക്കിൽ ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജും എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് പ്രൈവറ്റ് ആശുപത്രികളും കൂടാതെ മികച്ച സൗകര്യങ്ങളോടുകൂടി വൈത്തിരി താലൂക്ക് ആശുപത്രിയും കൽപ്പറ്റ ജനറൽ ഹോസ്പിറ്റലും ഉണ്ടെന്നിരിക്കെ ഏറ്റവും കൂടുതൽ ആദിവാസികളും പാവപ്പെട്ടവരും ജീവിക്കുന്ന ജില്ലയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മാനന്തവാടി താലൂക്കിൽ നിന്ന് കൽപ്പറ്റയിലേക്ക് മാറ്റണമെന്ന വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങളും സമരങ്ങളും സ്വാർത്ഥ താല്പര്യങ്ങൾ നിറഞ്ഞതാണ്.

മാനന്തവാടി ബ്ലോക്കിലെ ആദിവാസികളോടും പാവപ്പെട്ടവരോടും ഉള്ള വെല്ലുവിളിയാണെന്നും എൻസിപി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.ബ്ലോക്ക് പ്രസിഡന്റ് ടോണി ജോൺ അധ്യക്ഷത വഹിച്ചു , ജില്ലാ വൈസ് പ്രസിഡന്റ് കെ വി റെനിൽ ഉദ്ഘാടനം ചെയ്തു , ജില്ലാ സെക്രട്ടറിമാരായ ടിപി നുറുദ്ദീൻ , അനൂപ് ജോജോ , കമറുദ്ദീൻ ഖാജാ , മനോജ് കെ ജോൺ , സ്റ്റീഫൻ കെ സി , അനീഷ് വിഎസ് , ഉസ്മാൻ മഞ്ചേരി, ശശി അരിമല, കെ ബാലൻ , തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75456/wayanad-medical-college-should-be-established-in-mananthavadi-taluk-itself-ncp)