---
title: "ട്വന്‍റി 20 ലോകകപ്പ്: ഓസീസിന് അവസാന നിമിഷം തിരിച്ചടി; വിക്കറ്റ് കീപ്പര്‍ പുറത്ത്"
english_title: "Twenty20 World Cup: Last-minute setback for Aussies; Wicket keeper out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75498/twenty20-world-cup-last-minute-setback-for-aussies-wicket-keeper-out"
published_at: "2022-10-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63510fa0f2bf7_Screenshot_2022-10-20-14-30-06-84_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# ട്വന്‍റി 20 ലോകകപ്പ്: ഓസീസിന് അവസാന നിമിഷം തിരിച്ചടി; വിക്കറ്റ് കീപ്പര്‍ പുറത്ത്

> **Lead Summary:** സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ഉള്‍പ്പെടുത്തി. ഇംഗ്ലിസ് പുറത്തായതോടെ ബാക്ക്‌-അപ് വിക്കറ്റ് കീപ്പറില്ലാതെയാണ് ഓസീസ് ലോകകപ്പ് കളിക്കുക. ഗോള്‍ഫിനിടെ പരിക്കേറ്റ ഇംഗ്ലിസിന്‍റെ കയ്യില്‍ ആറിലേറെ സ്റ്റിച്ചുകളുള്ളതായാണ് റിപ്പോര്‍ട്ട്.

## Article Content

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം അടുത്തിടെ ഇന്ത്യക്കെതിരെ തിളങ്ങിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ഉള്‍പ്പെടുത്തി. ഇംഗ്ലിസ് പുറത്തായതോടെ ബാക്ക്‌-അപ് വിക്കറ്റ് കീപ്പറില്ലാതെയാണ് ഓസീസ് ലോകകപ്പ് കളിക്കുക. ഗോള്‍ഫിനിടെ പരിക്കേറ്റ ഇംഗ്ലിസിന്‍റെ കയ്യില്‍ ആറിലേറെ സ്റ്റിച്ചുകളുള്ളതായാണ് റിപ്പോര്‍ട്ട്.

പ്രധാന വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്‌ഡിന് പരിക്കേറ്റാല്‍ പകരം ഉപയോഗിക്കാന്‍ ഓസീസിന് ഇതോടെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ലായെന്നത് ആശങ്കയാണ്. എന്നാല്‍ ഒന്നിലേറെ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരില്ലാതെ ഓസീസ് ലോകകപ്പിന് പോകുന്നത് ഇതാദ്യമല്ല. 2019 ഏകദിന ലോകകപ്പില്‍ അലക്‌സ് ക്യാരിയും 2016 ട്വന്‍റി 20 ലോകകപ്പില്‍ പീറ്റര്‍ നെവിലും 2015 ഏകദിന ലോകകപ്പില്‍ ബ്രാഡ് ഹാഡിനും മാത്രമായിരുന്നു വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലുണ്ടായിരുന്നത്.

രാജ്യാന്തര ടി20കളുടെ പരിചയമില്ലാതിരുന്ന കാമറൂണ്‍ ഗ്രീന്‍ അടുത്തിടെ ഇന്ത്യക്കെതിരെ 200ഓളം സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. 22-ാം തിയതി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിന് എതിരെയാണ് ഓസീസിന്‍റെ ആദ്യ സൂപ്പര്‍-12 മത്സരം. പിന്നീട് ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാന്‍, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകള്‍ എന്നിവയുമായും ഓസീസിന് മത്സരമുണ്ട്. ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഓസീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75498/twenty20-world-cup-last-minute-setback-for-aussies-wicket-keeper-out)