---
title: "രക്തസാക്ഷിയുടെ ഓർമകളുമായി 'കനലെരിയുന്ന ഓർമ്മകൾ' പുറത്തിറക്കി "
english_title: "'kanaleriyum ormakal’ is released in chokli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7551/kanaleriyum-ormakal-is-released-in-chokli"
published_at: "2021-10-27T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61795fdca2fcb_kanaleriyum ormakal.jpg"
keywords: []
---

# രക്തസാക്ഷിയുടെ ഓർമകളുമായി 'കനലെരിയുന്ന ഓർമ്മകൾ' പുറത്തിറക്കി 

> **Lead Summary:** ചൊക്ലി: രക്തസാക്ഷിയായ കണ്ണിപ്പൊയിൽ ബാബുവിനെ കുറിച്ച് സുഹൃത്തുക്കളുടെയും സി പി എം. നേതാക്കളുടെയും സ്മരണകൾ ഉൾപ്പെടുത്തിയ കനലെരിയുന്ന ഓർമ്മകൾ എന്ന ഓർമ്മപ്പുസ്തകം ചൊക്ലിയിൽ പുറത്തിറക്കി. ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മുൻ മാഹി എം എൽ എ.ഡോ വി രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. സി പി ഹരീന്ദ്രൻ എഡിറ്റ് ചെയ്ത പുസ്തക പ്രസാധന സമിതിയാണ് പുസ്തകം പുറത്തിറക്കുന്നത്. സി പി ഹരീന്ദ്രൻ പുസ്തക പരിചയം നടത്തി. പുസ്തക പ്രസാധന സമിതി ചെയർമാൻ വി കെ രാകേഷ് അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റഗം കാരായി രാജൻ, സി പി എം തലശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി എം സി പവിത്രൻ, സി പി എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ, പുസ്തക പ്രസാധന സമിതി കൺവീനർ ടി കെ ഗംഗാധരൻ, സി പി എം പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിനടനുബന്ധിച്ച് കരിവള്ളൂർ മുരളി രചിച്ച് അജയൻ സംഗീത സംവിധാനം നൽകിയ അനുസ്മരണ ഗാനാഞ്ജലിയും ഉണ്ടായി.

## Article Content

ചൊക്ലി: രക്തസാക്ഷിയായ കണ്ണിപ്പൊയിൽ ബാബുവിനെ കുറിച്ച് സുഹൃത്തുക്കളുടെയും സി പി എം. നേതാക്കളുടെയും സ്മരണകൾ ഉൾപ്പെടുത്തിയ കനലെരിയുന്ന ഓർമ്മകൾ എന്ന ഓർമ്മപ്പുസ്തകം ചൊക്ലിയിൽ പുറത്തിറക്കി. ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മുൻ മാഹി എം എൽ എ.ഡോ വി രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. സി പി ഹരീന്ദ്രൻ എഡിറ്റ് ചെയ്ത പുസ്തക പ്രസാധന സമിതിയാണ് പുസ്തകം പുറത്തിറക്കുന്നത്. സി പി ഹരീന്ദ്രൻ പുസ്തക പരിചയം നടത്തി. പുസ്തക പ്രസാധന സമിതി ചെയർമാൻ വി കെ രാകേഷ് അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റഗം കാരായി രാജൻ, സി പി എം തലശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി എം സി പവിത്രൻ, സി പി എം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ, പുസ്തക പ്രസാധന സമിതി കൺവീനർ ടി കെ ഗംഗാധരൻ, സി പി എം പള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിനടനുബന്ധിച്ച് കരിവള്ളൂർ മുരളി രചിച്ച് അജയൻ സംഗീത സംവിധാനം നൽകിയ അനുസ്മരണ ഗാനാഞ്ജലിയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7551/kanaleriyum-ormakal-is-released-in-chokli)