---
title: "ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക്  മുൻ‌കൂർ ജാമ്യം"
english_title: "Eldos Kunnappilly in rape case   Anticipatory bail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75523/eldos-kunnappilly-in-rape-case-anticipatory-bail"
published_at: "2022-10-20T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635122ae9191a_IMG-20221020-WA0139.jpg"
keywords: []
---

# ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക്  മുൻ‌കൂർ ജാമ്യം

> **Lead Summary:** തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് മുൻകൂർജാമ്യം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എം.എൽ.എ മറ്റന്നാൾ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാവണം.

## Article Content

തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് മുൻകൂർജാമ്യം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എം.എൽ.എ മറ്റന്നാൾ അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാവണം.

യുവതി പരാതി നൽകിയതു മുതൽ എം.എൽ.എ ഒളിവിലായിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ഫോണും പാസ്പോർട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ ഇടരുത് തുടങ്ങിയവയാണ് ഉപാധികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75523/eldos-kunnappilly-in-rape-case-anticipatory-bail)