---
title: "ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു"
english_title: "Irkur sub-district science festival concluded."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75545/irkur-sub-district-science-festival-concluded"
published_at: "2022-10-20T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63513b11cfd96_Picsart_22-10-20_17-35-28-842.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

> **Lead Summary:** **ഇരിക്കൂർ :-** ഇരിക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽരണ്ടു ദിവസമായി നടന്നു വരുന്ന ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് അധ്യക്ഷനായി.

## Article Content

**ഇരിക്കൂർ :-** ഇരിക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽരണ്ടു ദിവസമായി നടന്നു വരുന്ന ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് അധ്യക്ഷനായി.

ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത്, ജില്ല പഞ്ചായത്തംഗം എൻ പി ശ്രീധരൻ ,ബ്ലോക്ക് പഞ്ചായത്തംഗം സി വി എൻ യാസിറ , പി.കെ ഗിരീഷ് മോഹൻ ,ടി.വി. ഒ സുനിൽകുമാർ ,കെ.കെ അബ്ദുല്ല ഹാജി, മസ്ബൂബ, പ്രിൻസിപ്പൽ സി റീന, കെ.പി സുനിൽകുമാർ , ഹെഡ്മിസ്ട്രസ് വി.സി ശൈലജ , ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വിവിധ മൽസര വിഭാഗങ്ങളിലെ ചാമ്പ്യൻമാർ.

പ്രവൃത്തി പരിചയം എൽ.പി. വിഭാഗം ചെറുപുഷ്പം യു.പി.എസ്. ചെമ്പന്തൊട്ടി  യു പി.വിഭാഗം ചെറുപുഷ്പം യു.പി.എസ്. ചെമ്പന്തൊട്ടി എച്ച് എസ്. വിഭാഗം : ജി.എച്ച്.എസ്.എസ് ഇരിക്കൂർ എച്ച്.എസ്.എസ് : സെൻ്റ് തോമസ് എച്ച് എസ്.എസ്.മണിക്കടവ് ശാസ്ത്രമേള എൽ.പി.വിഭാഗം: വയത്തൂർ യു.പി.എസ് യു.പി.വിഭാഗം :നിർമ്മല യു.പി.എസ് ചെമ്പേരി, ഹൈസ്ക്കൂൾ - ഹയർ സെക്കൻ്ററി വിഭാഗം സെൻ്റ് തോമസ് എച്ച്.എസ്.എസ് മണിക്കടവ് .

ഗണിത ശാസ്ത്രം: എൽ.പി.വിഭാഗം: ഗാന്ധി മെമ്മോറിയൽ യു.പി. നെല്ലിക്കുറ്റി യു.പി. വിഭാഗം : -വയത്തൂർ യു.പി.എസ്,ഉളിക്കൽ എച്ച്.എസ് : ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠപുരം . എച്ച്‌എസ്.എസ്: ജി എച്ച് എസ് - എസ്. പടിയൂർ സാമൂഹ്യ ശാസ്ത്രം എൽ.പി. എസ്.എൻ.വി.എൽ.പി.എസ്.ചേപ്പറമ്പ യു.പി.വിഭാഗം - വയത്തൂർ യു.പി.എസ്.ഉളിക്കൽ എച്ച്.എസ് വിഭാഗം സെൻ്റ് തോമസ് എച്ച്.എസ്.മണിക്കടവ് എച്ച്.എസ്.എസ് വിഭാഗം ജി.എച്ച്.എസ്‌.എസ്‌.ശ്രീകണ്ഠപുരം ഐ.ടി.മേള യു.പി വിഭാഗം വയത്തൂർ യു.പി.എസ്.ഉളിക്കൽ എച്ച്‌ എസ്, എച്ച് എസ്.എസ് വിഭാഗങ്ങൾ - സെൻ്റ് തോമസ് എച്ച് എസ്.എസ്.എസ് മണിക്കടവ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75545/irkur-sub-district-science-festival-concluded)