---
title: "പയ്യന്നൂർ സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ തീർഥാടന ദൈവാലയ പ്രഖ്യാപനവും തിരുശേഷിപ്പ് പ്രതിഷ്ഠയും ഒൿടോബർ 23ന് "
english_title: "Payyannur st thomas dhyvaalayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75553/payyannur-st-thomas-dhyvaalayam"
published_at: "2022-10-20T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6351479a47f0f_Picsart_22-10-20_18-24-59-393.jpg"
keywords: []
---

# പയ്യന്നൂർ സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ തീർഥാടന ദൈവാലയ പ്രഖ്യാപനവും തിരുശേഷിപ്പ് പ്രതിഷ്ഠയും ഒൿടോബർ 23ന് 

> **Lead Summary:** **പയ്യന്നൂർ: **സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ തീർഥാടന ദൈവാലയ പ്രഖ്യാപനവും തിരുശേഷിപ്പ് പ്രതിഷ്ഠയും 2022 ഒക്ടോബർ 23 ഞായറാഴ്ച വൈകുന്നേരം 4:30 ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വിശുദ്ധന്റെ തിരുശേഷിപ്പ് ദൈവാലയത്തിൽ പ്രതിഷ്ഠിച്ച് ദിവ്യബലി മധ്യേ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതാണ്.

## Article Content

**പയ്യന്നൂർ: **സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ തീർഥാടന ദൈവാലയ പ്രഖ്യാപനവും തിരുശേഷിപ്പ് പ്രതിഷ്ഠയും 2022 ഒക്ടോബർ 23 ഞായറാഴ്ച വൈകുന്നേരം 4:30 ന് നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വിശുദ്ധന്റെ തിരുശേഷിപ്പ് ദൈവാലയത്തിൽ പ്രതിഷ്ഠിച്ച് ദിവ്യബലി മധ്യേ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതാണ്.

ക്രിസ്തുവിന്റെ അപ്പസ്തോലന ദൗത്യവുമായി ഭാരതത്തിലേയ്ക്ക് കടന്നു വന്ന ക്രിസ്തുശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-00 വർഷ ജൂബിലി ആഘോഷത്തിലാണ് ഭാരത ക്രൈസ്തവർ. ഈ അവസരത്തിൽ പയ്യന്നൂർ സെന്റ് തോമസ് ഇടവക ദൈവാലയം തലശ്ശേരി അതിരൂപതയിലെ വിശുദ്ധ തോമാശ്ലീഹായുടെ തീർഥാടന ദൈവാലയമായി ഉയർത്തപ്പെടുകയാണ്. 2022 ഒക്ടോബർ 23 ഞായറാഴ്ച വൈകുന്നേരം 4:30 ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വിശുദ്ധന്റെ തിരുശേഷിപ്പ് ദൈവാലയത്തിൽ പ്രതിഷ്ഠിച്ച് ദിവ്യബലി മധ്യേ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതാണ്.

ശുശ്രൂഷകൾക്ക് സഹകാർമ്മികരായിരിക്കും.തലശ്ശേരി അതിരൂപത മോൺസിഞ്ഞോർ ജോസഫ് ഒറ്റപ്ലാക്കൽ വികാരി ജനറാൾ,കണ്ണൂർ രൂപത വികാരി മോൺസിഞ്ഞോർ പയസ് എടയന്ത്രത്ത് എപ്പിസ്കോപ്പൽ,ഫൊറോന വികാരി ഫാദർമാത്യു വേങ്ങക്കുന്നേൽ തളിപ്പറമ്പ് ,സി പി എ കണ്ണൂർ വികാരി ഫാദർ തോമസ് കളപ്പുര പ്രൊവിൻഷ്യൽ എന്നിവർ പങ്കെടുക്കും. തുടർന്നുള്ള പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നതാണ്. വികാരി മാത്യു ആലംങ്കോട്ട്, അസ്സി.വികാരി ഫാ. ആന്റണി മുഞ്ഞനാട്ട്, ശ്രീ സെബാസ്റ്റ്യൻ തോട്ടുങ്കൽ പാരീഷ് , ശ ഷാന്റി വർഗീസ് , ജോയി ഓരത്തൽ, ഡോ.വിനോയ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75553/payyannur-st-thomas-dhyvaalayam)