---
title: "എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിക്ക് ജാമ്യം"
english_title: "AKG Center Attack Case Accused Granted Bail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75657/akg-center-attack-case-accused-granted-bail"
published_at: "2022-10-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635231e2215ec_IMG-20221021-WA0040.jpg"
keywords: []
---

# എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിക്ക് ജാമ്യം

> **Lead Summary:** എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം.

## Article Content

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം.

എന്നാല്‍ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നമായിരുന്നു സര്‍ക്കാര്‍ വാദം. കഴിഞ്ഞ ജൂണ്‍ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിക്കെതിരെ ഗൂഢാലചോന, സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കല്‍, സ്‌ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്ക്കല്‍, അടക്കമുള്ള വകുപ്പ് ചുമതിയാണ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75657/akg-center-attack-case-accused-granted-bail)