---
title: " കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം"
english_title: "Distribution of education awards to the children of Karshaka Kshemanidi Board members"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7566/distribution-of-education-awards-to-the-children-of-karshaka-kshemanidi-board-members"
published_at: "2021-10-27T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61796d19b8761_prd 3.jpg"
keywords: []
---

#  കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

> **Lead Summary:** കണ്ണൂർ: 2020-21 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്നു.

## Article Content

കണ്ണൂർ: 2020-21 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്നു.

ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ് എസ് എല്‍ സി അവാര്‍ഡ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും.

പ്ലസ് ടു അവാര്‍ഡ് വിതരണം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വ്വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വി നാരായണന്‍ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7566/distribution-of-education-awards-to-the-children-of-karshaka-kshemanidi-board-members)