---
title: "പോക്സോ കേസിൽ അമ്പായത്തോട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവ് "
english_title: "Ambayathode youth was culprit in the case of pokxo 20 years prisoned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7568/ambayathode-youth-was-culprit-in-the-case-of-pokxo-20-years-prisoned"
published_at: "2021-10-27T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61796ebaa592e_Screenshot_20211027_204957.jpg"
keywords: []
---

# പോക്സോ കേസിൽ അമ്പായത്തോട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവ് 

> **Lead Summary:** തലശേരി: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂർ അമ്പായത്തോട്ടിലെ ജെസ്‌വിൻ എന്ന വാവയെ ആണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി സി ജി ഗോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.

## Article Content

തലശേരി: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂർ അമ്പായത്തോട്ടിലെ ജെസ്‌വിൻ എന്ന വാവയെ ആണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി സി ജി ഗോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.

2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ വച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയിൽ നിന്ന് പിഴ ലഭിച്ചാൽ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. കേളകം പോലിസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.കെ ഷൈമ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7568/ambayathode-youth-was-culprit-in-the-case-of-pokxo-20-years-prisoned)