---
title: "ആരോഗ്യ നില തൃപ്തികരം: സ്പീക്കര്‍ ആശുപത്രി വിട്ടു"
english_title: "Speaker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75687/speaker"
published_at: "2022-10-21T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635249238bd02_images_(2).jpeg"
keywords: []
---

# ആരോഗ്യ നില തൃപ്തികരം: സ്പീക്കര്‍ ആശുപത്രി വിട്ടു

> **Lead Summary:** **കണ്ണൂര്‍: **ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ആരോ​ഗ്യനില പൂര്‍ണമായി തൃപ്തികരമായ തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

## Article Content

**കണ്ണൂര്‍: **ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ആരോ​ഗ്യനില പൂര്‍ണമായി തൃപ്തികരമായ തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് സ്പീക്കറെ ഇന്നലെ രാത്രി എട്ടു മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്പീക്കര്‍ക്ക്ചികിത്സ ഫലപ്രദമായി നടത്തിയ സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നുംമെഡിക്കല്‍ ടീമിനെ നയിക്കുന്ന ഡോ ശ്രീജിത്ത് പറഞ്ഞു.

സ്പീക്കറുടെ എല്ലാപൊതു പരിപാടികളുംമാറ്റി വെച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതായിരുന്നു സ്പീക്കര്‍. രക്തസമ്മര്‍ദം ഉയര്‍ന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75687/speaker)