---
title: "സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയ സംഭവം: 'നടപടി റദ്ദാക്കണം', ഹൈക്കോടതിയില്‍ ഹര്‍ജി"
english_title: "Petition in High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75716/petition-in-high-court"
published_at: "2022-10-21T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63525bf260f65_download.jpeg"
keywords: []
---

# സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയ സംഭവം: 'നടപടി റദ്ദാക്കണം', ഹൈക്കോടതിയില്‍ ഹര്‍ജി

> **Lead Summary:**  **കൊച്ചി**: കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവർ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി കോടതി പരിഗണിക്കും.

## Article Content

 **കൊച്ചി**: കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവർ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി കോടതി പരിഗണിക്കും.

അതേസമയം സെനറ്റിൽ നിന്ന് ഗവർണ‌ർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവര്‍ക്ക് രജിസ്ട്രാർ നൽകി. രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പടെ 15 പേർക്കാണ് നോട്ടീസ് അയച്ചത്. അടുത്തമാസം 4 നും 19 നും വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ 15 പേർക്കും അയച്ച ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75716/petition-in-high-court)