---
title: " സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി"
english_title: "Gold prices are still high in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/758/gold-prices-are-still-high-in-the-state"
published_at: "2021-10-02T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157eb9925e87_images (37).jpeg"
keywords: []
---

#  സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുടെ വർധനവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 34,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,350 രൂപയുമായി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുടെ വർധനവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 34,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,350 രൂപയുമായി.

ഇന്നലെ ഒരു പവന് 280 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് 34,720 രൂപയായിരുന്നു ഇന്നലെ സ്വർണത്തിന് വില. സെപ്റ്റംബർ മാസത്തിന്റെ അവസാനം സ്വർണവില കുറയുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്.

ഒക്ടോബർ മാസം ഇന്നലെ മുതൽ സ്വർണവില വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.

ഒക്ടോബർ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

ഒക്ടോബർ 1 - 34,720,ഒക്ടോബർ 2- 34,800

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/758/gold-prices-are-still-high-in-the-state)