---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7584/rtpcr-test-kannur-oct-28"
published_at: "2021-10-28T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6179f5f1a1ae2_images - 2021-10-26T061340.315.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ വ്യാഴം (ഒക്ടോബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

കണ്ണൂർ : ജില്ലയില്‍ വ്യാഴം (ഒക്ടോബര്‍ 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, മയ്യില്‍ ടൗണ്‍, ഹോട്ടല്‍ പാരഡൈസിനു സമീപം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ,ചന്തപുര സാംസ്‌കാരിക നിലയം, നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, നെരാര്‍ ആര്‍ വി മൊട്ട വിജ്ഞാന്‍വാടി ഇരിവേരി,ശ്രീനാരായണ വായനശാല ചെണ്ടയാട്, കീഴപ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം, കാരുണ്യ ക്ലിനിക്ക് കുടുക്കിമൊട്ട, വേങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരം, പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണിവരെയും അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം പത്ത് മുതല്‍ വൈകിട്ട് മൂന്ന് മണിവരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7584/rtpcr-test-kannur-oct-28)