---
title: "വിമാനത്താവള നാലുവരിപ്പാത: അളവെടുപ്പ് അശാസ്ത്രീയമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  കൊട്ടിയൂർ യൂണിറ്റ് "
english_title: "kottiyoor merchants "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75866/kottiyoor-merchants"
published_at: "2022-10-22T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വിമാനത്താവള നാലുവരിപ്പാത: അളവെടുപ്പ് അശാസ്ത്രീയമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി  കൊട്ടിയൂർ യൂണിറ്റ് 

> **Lead Summary:** കൊട്ടിയൂർ: വിമാനത്താവള നാല് വരിപ്പാതക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്ന അളവെടുപ്പിൽ അശാസ്ത്രീയമായ സംവിധാനമാണ് പാലിക്കുന്നത് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ആരോപിച്ചു. ഇപ്പോൾ നടക്കുന്ന അളവെടുപ്പിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ വിവിധ അളവുകളിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും അതിനോടനുബന്ധിച്ച കെട്ടിടങ്ങളും ഇപ്പോൾ നടക്കുന്ന അളവെടുപ്പിൻ പ്രകാരം നഷ്ടപ്പെടും എന്നുള്ളതാണ് വ്യാപാരികളിൽ ഭീതി ഉണ്ടാക്കുന്നത്. ഇപ്പോൾ കൈകൊണ്ടിരിക്കുന്ന അളവെടുപ്പ് പ്രകാരം മുൻപോട്ട് പോവുകയാണെങ്കിൽ കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. വ്യാപാരത്തെയും മാത്രം ഉപജീവനം ആയി കൊണ്ടുനടക്കുന്ന, നിരവധി ചെറുകിട കച്ചവടക്കാരെ ഇത് ഗുരുതരമായി ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രവുമല്ല ഈ പ്രദേശങ്ങളിലെ ആളുകൾക്ക് അവർക്ക് ആവശ്യമായ വ്യാപാര വ്യവസായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള യാതൊരു സൗകര്യവും ഈ പ്രദേശത്ത് ഇത്തരത്തിൽ ഉണ്ടാവുകയില്ല എന്നതാണ് ഇപ്പോഴത്തെ അളവെടുപ്പിൽ പ്രകാരം വ്യക്തമാകുന്നത്. പാൽചുരം മുതൽ ചുങ്കക്കുന്ന് വരെയുള്ള പ്രദേശങ്ങൾ പരിശോധിക്കുമ്പോൾ ടൗണുകളെ പൂർണമായും നഷ്ടപ്പെടുത്തുന്ന ഈ സമീപനം മാറ്റി ഭാഗികമായെങ്കിലും ടൗണുകളെ നിലനിർത്തുവാനും ഈ പ്രദേശത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവണതകൾ ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

## Article Content

കൊട്ടിയൂർ: വിമാനത്താവള നാല് വരിപ്പാതക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്ന അളവെടുപ്പിൽ അശാസ്ത്രീയമായ സംവിധാനമാണ് പാലിക്കുന്നത് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ആരോപിച്ചു. ഇപ്പോൾ നടക്കുന്ന അളവെടുപ്പിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ വിവിധ അളവുകളിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും അതിനോടനുബന്ധിച്ച കെട്ടിടങ്ങളും ഇപ്പോൾ നടക്കുന്ന അളവെടുപ്പിൻ പ്രകാരം നഷ്ടപ്പെടും എന്നുള്ളതാണ് വ്യാപാരികളിൽ ഭീതി ഉണ്ടാക്കുന്നത്. ഇപ്പോൾ കൈകൊണ്ടിരിക്കുന്ന അളവെടുപ്പ് പ്രകാരം മുൻപോട്ട് പോവുകയാണെങ്കിൽ കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. വ്യാപാരത്തെയും മാത്രം ഉപജീവനം ആയി കൊണ്ടുനടക്കുന്ന, നിരവധി ചെറുകിട കച്ചവടക്കാരെ ഇത് ഗുരുതരമായി ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മാത്രവുമല്ല ഈ പ്രദേശങ്ങളിലെ ആളുകൾക്ക് അവർക്ക് ആവശ്യമായ വ്യാപാര വ്യവസായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള യാതൊരു സൗകര്യവും ഈ പ്രദേശത്ത് ഇത്തരത്തിൽ ഉണ്ടാവുകയില്ല എന്നതാണ് ഇപ്പോഴത്തെ അളവെടുപ്പിൽ പ്രകാരം വ്യക്തമാകുന്നത്. പാൽചുരം മുതൽ ചുങ്കക്കുന്ന് വരെയുള്ള പ്രദേശങ്ങൾ പരിശോധിക്കുമ്പോൾ ടൗണുകളെ പൂർണമായും നഷ്ടപ്പെടുത്തുന്ന ഈ സമീപനം മാറ്റി ഭാഗികമായെങ്കിലും ടൗണുകളെ നിലനിർത്തുവാനും ഈ പ്രദേശത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവണതകൾ ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75866/kottiyoor-merchants)