---
title: "'വിസി നിയമനം നടത്താന്‍ അര്‍ഹതയാര്‍ക്ക് '?സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍"
english_title: "Governer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75918/governer"
published_at: "2022-10-22T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353b8375e87f_images.jpeg"
keywords: []
---

# 'വിസി നിയമനം നടത്താന്‍ അര്‍ഹതയാര്‍ക്ക് '?സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍

> **Lead Summary:** **ദില്ലി: **കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച് സർക്കാരിന് മുന്നറിയിപ്പുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

## Article Content

**ദില്ലി: **കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വായിച്ച് സർക്കാരിന് മുന്നറിയിപ്പുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വിസിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ വിധി ആയുധമാക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ വി സിമാർക്കെതിരെ നടപടിയിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള വിസി നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു. വിസിമാരുടെ നിയമനത്തിനെതിരെ പരാതി നൽകിയവർ കെടിയു വിധി തുടർ നിയമപോരാട്ടത്തിന് ഉപയോഗിക്കും. കണ്ണൂർ വിസി കേസ് സുപ്രീം കോടതി പരിഗണനയിലാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75918/governer)