---
title: "സ്വപ്‍നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണം: നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്ന് പ്രതിപക്ഷനേതാവ്"
english_title: "Vdsatgeeshan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75920/vdsatgeeshan"
published_at: "2022-10-22T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353ba2c110da_images_(1).jpeg"
keywords: []
---

# സ്വപ്‍നയുടെ ആരോപണങ്ങള്‍ അന്വേഷിക്കണം: നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്ന് പ്രതിപക്ഷനേതാവ്

> **Lead Summary:**  **തിരുവനന്തപുരം**: സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം.

## Article Content

 **തിരുവനന്തപുരം**: സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‍നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം.

നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത്? പാർട്ടി പ്രതികരിച്ചോ, മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന്‍ ചോദിച്ചു. എൽദോസ് വിഷയത്തില്‍ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമർശവും പരിശോധിക്കും. എൽദോസിൻ്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്.

അതിനുശേഷം എംഎല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്നലെ ഒരു ടെലിവിഷൻ  ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക്  എന്നീ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.

കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നുമാണ് സ്വപ്‍നയുടെ ആരോപണം. 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തിന്‍റെ പശ്ചാത്തലത്തിൽ സംസാരിക്കുവേയായിരുന്നു വെളിപ്പെടുത്തല്‍

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75920/vdsatgeeshan)