---
title: "പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു"
english_title: "Seeking the help of well-wishers to bring the toddler back to life"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75935/seeking-the-help-of-well-wishers-to-bring-the-toddler-back-to-life"
published_at: "2022-10-22T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353c8d8b5f7f_IMG_20221022_161008.jpg"
keywords: []
---

# പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുന്നു

> **Lead Summary:** **പയ്യന്നൂർ**: പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാൻ സുമനസുകൾ കനിയണം.രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ് പ്രായമുള്ള റോവൻ രാഗേഷ് സെറിബ്രൽ പാൾസി രോഗം ബാധിച്ച് ചികിത്സയിലാണ്. പയ്യന്നൂർ മാതമംഗലം കുറ്റൂരിലെ നിർമ്മാണ തൊഴിലാളി രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ് പ്രായമുള്ള റോവൻ രാഗേഷ് സെറിബ്രൽ പാൾസി രോഗം ബാധിച്ച് ചികിത്സയിലാണ്.

## Article Content

**പയ്യന്നൂർ**: പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാൻ സുമനസുകൾ കനിയണം.രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ് പ്രായമുള്ള റോവൻ രാഗേഷ് സെറിബ്രൽ പാൾസി രോഗം ബാധിച്ച് ചികിത്സയിലാണ്. പയ്യന്നൂർ മാതമംഗലം കുറ്റൂരിലെ നിർമ്മാണ തൊഴിലാളി രാഗേഷ് രാഘവന്റെ മകൻ ഒന്നര വയസ് പ്രായമുള്ള റോവൻ രാഗേഷ് സെറിബ്രൽ പാൾസി രോഗം ബാധിച്ച് ചികിത്സയിലാണ്.

ആരോഗ്യ സ്ഥിതിയിൽ നേരിയ മാറ്റം വന്ന സമയത്ത് ആസ്‌പിറേഷൻ ന്യൂമോണിയ ബാധിക്കുകയും ചെയ്‌തു. രണ്ടു മാസത്തിലധികമായി ചികിത്സയിൽ കഴിയുന്ന കുട്ടിക്കായി ഇതിനകം ലക്ഷക്കണക്കിന് രൂപ ചെലവായി.

തുടർ ചികിത്സക്ക് വഴിയില്ലാതെ വിഷമിക്കുന്ന ആൾ കേരള മാർബിൾ ആന്റ് ടൈൽ വർക്കേഴ്‌സ് അസോസിയേഷൻ (എകെഎംടിഡബ്ല്യുഎ) മാതംഗലം യൂണിറ്റ് അംഗം കൂടിയായ രാഗേഷ് രാഘവന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ അസോസിയേഷന്റെ നേതൃത്വത്തിൽ റോവൻ രാഗേഷ് ചികിത്സ സഹായ നിധി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ടി വി അനിൽകുമാർ ചെയർമാനും സെക്രട്ടറി ജോസഫ് ജോർജ് സെക്രട്ടറിയുമായതാണ് കമ്മിറ്റി. യൂണിയൻ ബാങ്ക് പയ്യന്നൂർ ബ്രാഞ്ചിൽ 571202010013377 (IFSC Code –- UBIN0557129 ആയി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകൾ കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75935/seeking-the-help-of-well-wishers-to-bring-the-toddler-back-to-life)