---
title: "ആധ്യാത്മികാചാര്യന്‍ ഭാഗവതരത്‌നം കെ.കെ. ചൂളിയാട് അന്തരിച്ചു"
english_title: "K.K.  Chuliadu passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75991/kk-chuliadu-passed-away"
published_at: "2022-10-22T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635419f2d6485_PicsArt_10-22-09.56.15.jpg"
keywords: []
---

# ആധ്യാത്മികാചാര്യന്‍ ഭാഗവതരത്‌നം കെ.കെ. ചൂളിയാട് അന്തരിച്ചു

> **Lead Summary:**  **നായാട്ടുപാറ(കണ്ണൂര്‍): **പ്രമുഖ ആധ്യാത്മികാചാര്യനും പ്രഭാഷകനുമായ നായാട്ടുപാറ കുന്നോത്തെ ഭാഗവതരത്‌നം കെ.കെ. ചൂളിയാട് (കെ.കെ. കരുണാകരന്‍ മാസ്റ്റര്‍ -75) അന്തരിച്ചു. പട്ടാനൂര്‍ കെപിസി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പരേതരായ ചൂളിയാട്ടെ കമ്മാളന്‍കണ്ടി രാമര്‍-ചെറിയ ദമ്പതികളുടെ മകനാണ്.

## Article Content

 **നായാട്ടുപാറ(കണ്ണൂര്‍): **പ്രമുഖ ആധ്യാത്മികാചാര്യനും പ്രഭാഷകനുമായ നായാട്ടുപാറ കുന്നോത്തെ ഭാഗവതരത്‌നം കെ.കെ. ചൂളിയാട് (കെ.കെ. കരുണാകരന്‍ മാസ്റ്റര്‍ -75) അന്തരിച്ചു. പട്ടാനൂര്‍ കെപിസി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. പരേതരായ ചൂളിയാട്ടെ കമ്മാളന്‍കണ്ടി രാമര്‍-ചെറിയ ദമ്പതികളുടെ മകനാണ്.

ഒട്ടേറെ ക്ഷേത്രങ്ങളില്‍ ദേവീഭാഗവത നവാഹങ്ങളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.കേരള ആദ്ധ്യാത്മിക പ്രഭാഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഭാര്യ: പരേതയായ എ.പി. ചന്ദ്രമതി. മക്കള്‍: കെ.കെ. ബീന, ജ്യോതിബസു, ജോഷി. മരുമക്കള്‍: പ്രകാശന്‍ (അഴീക്കോട്), രൂപ, പ്രിയ. സഹോദരങ്ങള്‍: ലക്ഷ്മണന്‍, ദേവദാസ്, പരേതരായ സുശീല, രാജു, സുരേന്ദ്രന്‍. ഭൗതികദേഹം ഞായറാഴ്ച്ച രാവിലെ 8.30 ന് ചൂളിയാട് തറവാട്ടിലും, 10.30ന് അദ്ദേഹം അധ്യാപകനായിരുന്ന നായാട്ടുപാറ കെ.പി.സി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലും, തുടര്‍ന്ന് 11.30 മണിയോട് കൂടി കുന്നോത്തെ വീട്ടിലും പൊതുദര്‍ശനത്തിന്‌വെക്കും. സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് കുന്നോത്ത് ശ്മശാനത്തില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75991/kk-chuliadu-passed-away)