---
title: "ശ്രീരാമരാജ്യ രഥയാത്രയ്ക്ക് നവംബര്‍ 9ന് ജില്ലയില്‍ സ്വീകരണം നല്‍കും"
english_title: "Sri Ramarajya Ratha Yatra will be welcomed in the district on November 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/75999/sri-ramarajya-ratha-yatra-will-be-welcomed-in-the-district-on-november-9"
published_at: "2022-10-22T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635420dc80f5c_IMG-20221022-WA0151.jpg"
keywords: []
---

# ശ്രീരാമരാജ്യ രഥയാത്രയ്ക്ക് നവംബര്‍ 9ന് ജില്ലയില്‍ സ്വീകരണം നല്‍കും

> **Lead Summary:**  മലപ്പുറം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശ്രീരാമരാജ്യ രഥയാത്രക്ക് നവംബര്‍ 9 ന് ബുധനാഴ്ച മേലാറ്റൂരില്‍ സ്വീകരണം നല്‍കും . വിജയദശമി ദിനമായ ഒക്ടോബര്‍ അഞ്ചിന് അയോധ്യയില്‍ നിന്നും ആരംഭിച്ച രഥയാത്ര ഭഗവാന്‍ ശ്രീരാമന്റെ ധര്‍മ്മസന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.

## Article Content

 മലപ്പുറം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശ്രീരാമരാജ്യ രഥയാത്രക്ക് നവംബര്‍ 9 ന് ബുധനാഴ്ച മേലാറ്റൂരില്‍ സ്വീകരണം നല്‍കും . വിജയദശമി ദിനമായ ഒക്ടോബര്‍ അഞ്ചിന് അയോധ്യയില്‍ നിന്നും ആരംഭിച്ച രഥയാത്ര ഭഗവാന്‍ ശ്രീരാമന്റെ ധര്‍മ്മസന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മേലാറ്റൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ സീതാപുരിയില്‍ വൈകുന്നേരം 5 .30ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പി സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യും . സൊസൈറ്റി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ ശക്തിശാന്താനന്ദ മഹര്‍ഷി നയിക്കുന്ന രഥയാത്ര അന്ന് വൈകിട്ട് 3 മണിക്ക് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയില്‍ പ്രവേശിക്കും.

മേലാറ്റൂര്‍ സീതാപുരിയില്‍ അന്ന് നടക്കുന്ന സമൂഹ ശ്രീലളിതാ സഹസ്രനാമാര്‍ച്ചനക്ക് ശേഷം ആയിരം അമ്മമാരുടെ താലപ്പൊലിയോടെയും വാദ്യമേളങ്ങളോടെയും കൂടി രഥത്തെ സീതാപുരിയിലേക്ക് ആനയിക്കും. സ്വീകരണ പരിപാടി വന്‍ വിജയമാക്കാന്‍ സ്വാഗതസംഘം സനാതന ധര്‍മ്മവിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/75999/sri-ramarajya-ratha-yatra-will-be-welcomed-in-the-district-on-november-9)