---
title: "ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി:  ഒരാൾ‌ക്കെതിരെ  കേസെടുത്തു"
english_title: "Santhigiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76011/santhigiri"
published_at: "2022-10-23T04:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63547c40b56d6_PicsArt_10-23-04.55.42.jpg"
keywords: []
---

# ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി:  ഒരാൾ‌ക്കെതിരെ  കേസെടുത്തു

> **Lead Summary:** **കേളകം:**ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടി.ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

## Article Content

**കേളകം:**ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടി.ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ് എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.പ്രിവൻ്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർ ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, സുരേഷ് .സി.,മജീദ് കെ എ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76011/santhigiri)