---
title: "ബീച്ച് ഗെയിംസ്: ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം"
english_title: "Registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76014/registration"
published_at: "2022-10-23T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63547f6077439_images_(3).jpeg"
keywords: []
---

# ബീച്ച് ഗെയിംസ്: ടീമുകൾക്ക് രജിസ്റ്റർ ചെയ്യാം

> **Lead Summary:**  ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബീച്ചുകളിൽ നവംബറിൽ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് 2022ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. 18ന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളായിരിക്കണം.

## Article Content

 ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബീച്ചുകളിൽ നവംബറിൽ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് 2022ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. 18ന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളായിരിക്കണം.

ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി ടീമുകൾക്ക് ഒക്ടോബർ 26ന് വൈകീട്ട് അഞ്ച് മണി വരെ രജിസ്റ്റർ ചെയ്യാം. സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, കണ്ണൂർ 670002 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ sportscouncilkannur@gmail.com എന്ന വിലാസത്തിൽ ഇ മെയിലായോ അയക്കാം. ഫോൺ: 9562207811.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76014/registration)