---
title: "മികച്ച വയോജന വേദി പ്രവർത്തനത്തിനുള്ള ജി ഡി മാസ്റ്റർ പുരസ്കാരം വിതരണം ചെയ്തു"
english_title: "GD master award has been distrubuted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76078/gd-master-award-has-been-distrubuted"
published_at: "2022-10-23T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354edd799a36_Picsart_22-10-23_13-01-17-773.jpg"
keywords: []
---

# മികച്ച വയോജന വേദി പ്രവർത്തനത്തിനുള്ള ജി ഡി മാസ്റ്റർ പുരസ്കാരം വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ :** ജില്ലയിലെ മികച്ച വയോജനവേദി പ്രവർത്തനത്തിനുള്ള ഈ വർഷത്തെ ജി.ഡി. മാസ്റ്റർ പുരസ്കാരം വിതരണം ചെയ്തു. അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ. ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലും, അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയവും ഏർപ്പെടുത്തിയ പുരസ്കാരം ഇരിട്ടി താലൂക്കിലെ പായം ഗ്രാമീണ ഗ്രന്ഥാലയത്തിനാണ് ലഭിച്ചത്. പുരസ്കാര വിതരണചടങ്ങും അനുസ്മരണ പരിപാടിയും മുൻ എം.എൽ.എ. ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ :** ജില്ലയിലെ മികച്ച വയോജനവേദി പ്രവർത്തനത്തിനുള്ള ഈ വർഷത്തെ ജി.ഡി. മാസ്റ്റർ പുരസ്കാരം വിതരണം ചെയ്തു. അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ. ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലും, അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയവും ഏർപ്പെടുത്തിയ പുരസ്കാരം ഇരിട്ടി താലൂക്കിലെ പായം ഗ്രാമീണ ഗ്രന്ഥാലയത്തിനാണ് ലഭിച്ചത്. പുരസ്കാര വിതരണചടങ്ങും അനുസ്മരണ പരിപാടിയും മുൻ എം.എൽ.എ. ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വൈക്കത്ത് നാരായണൻ മാസ്റ്റർ പുരസ്ക്കാരം വിതരണം ചെയ്തു. 10,000 രൂപമുഖ വിലയുള്ള പുസ്തകങ്ങളും, പ്രശസ്തിപത്രവും, മൊമന്റോയുമാണ് പുരസ്ക്കാരം. വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും. ജീവകാരുണ്യ- ആരോഗ്യ മേഖയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പായം ഗ്രന്ഥാലയത്തെ അവാർഡിനർഹമാക്കിയത്.

> ചടങ്ങിൽ ജി.ഡി. മാസ്റ്ററുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ "ഓർമ്മ പുസ്തകം " ഗ്രന്ഥാലയത്തിന് സമ്മാനിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കെ. ഗംഗാധരൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മേഖല കൺവീനർ വീ.പി.രാജൻ, പായം ഗ്രാമീണ വായനശാല ഭാരവാഹികളായ പവിത്രൻ ,അശോകൻ സെക്രട്ടറി ഏ.കെ. ബിനേഷ് വൈസ് പ്രസിഡണ്ട് പി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു തുടർന്ന് ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവം മേഖല തലത്തിൽ ഒന്നാം സ്ഥാനം നേടി താലൂക്ക്തല മത്സരത്തിലെക്ക് തിരഞ്ഞെടുത്ത ഗ്രന്ഥാലയം ബാലവേദി കൂട്ടുകാരുടെ നാടൻ പാട്ടും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76078/gd-master-award-has-been-distrubuted)