---
title: "വീട്ടിൽ കയറി ദമ്പതികളെ അക്രമിച്ച സംഭവം: കൊലക്കേസ് പ്രതിയടക്കം 4 പേർ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76193/arrested"
published_at: "2022-10-24T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6355d22cd40c9_Screenshot_20221024-051226.png"
keywords: []
---

# വീട്ടിൽ കയറി ദമ്പതികളെ അക്രമിച്ച സംഭവം: കൊലക്കേസ് പ്രതിയടക്കം 4 പേർ പിടിയിൽ 

> **Lead Summary:** **തൃശൂർ: **അന്തിക്കാട് വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് , കോന്നാടത്ത് വിഷ്ണു , വെടിക്കുളം കാഞ്ഞിരത്തിങ്കൽ ഹിരത്ത് , മുറ്റിച്ചൂർ വള്ളൂ വീട്ടിൽ അഖിൽ എന്നിവരെയാണ് പിടികൂടിയത്.

## Article Content

**തൃശൂർ: **അന്തിക്കാട് വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് , കോന്നാടത്ത് വിഷ്ണു , വെടിക്കുളം കാഞ്ഞിരത്തിങ്കൽ ഹിരത്ത് , മുറ്റിച്ചൂർ വള്ളൂ വീട്ടിൽ അഖിൽ എന്നിവരെയാണ് പിടികൂടിയത്.

ഷിഹാബ് കൊലക്കേസ് പ്രതിയും വിഷ്ണു, ഹിരത്ത് എന്നിവർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉള്ളവരാണെന്നും പൊലീസ് പറഞ്ഞു.  കോളനിയിലെ തയ്യിൽ സനൽ (34), ഭാര്യ ആര്യലക്ഷ്മി എന്നിവരെ ആക്രമിച്ചു പരുക്കേൽപിച്ചു എന്നാണു കേസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76193/arrested)