---
title: "ഗവർണർ തെറ്റ് തിരുത്താൻ തയ്യാറായത് സ്വാഗതാർഹം: വി ഡി സതീശൻ"
english_title: "Vd satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76210/vd-satheesan"
published_at: "2022-10-24T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6356076d0efe4_Screenshot_20221024-085901.png"
keywords: []
---

# ഗവർണർ തെറ്റ് തിരുത്താൻ തയ്യാറായത് സ്വാഗതാർഹം: വി ഡി സതീശൻ

> **Lead Summary:** ഗവർണർ തെറ്റ് തിരുത്താൻ തയ്യാറായത് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു. കേരള സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസിലർ മാരോട് കേരള ഗവർണർ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപറത്തി വൈസ് ചാൻസലർമാരെ നിയമിച്ച കേരള സർക്കാർ നടപടിക്ക് തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലകൊള്ളുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്.

## Article Content

ഗവർണർ തെറ്റ് തിരുത്താൻ തയ്യാറായത് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു. കേരള സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസിലർ മാരോട് കേരള ഗവർണർ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപറത്തി വൈസ് ചാൻസലർമാരെ നിയമിച്ച കേരള സർക്കാർ നടപടിക്ക് തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലകൊള്ളുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്.

ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമങ്ങൾക്ക് കേരള ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76210/vd-satheesan)