---
title: "ഗവർണറുടെ അന്ത്യശാസനം: രാജിക്കത്ത് നൽകാതെ വിസിമാർ; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 10.30ന്"
english_title: "Governer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/76223/governer"
published_at: "2022-10-24T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63561b856db18_download_(2).jpeg"
keywords: []
---

# ഗവർണറുടെ അന്ത്യശാസനം: രാജിക്കത്ത് നൽകാതെ വിസിമാർ; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 10.30ന്

> **Lead Summary:**  **തിരുവനന്തപുരം: **രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാൻസലർമാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . മാത്രവുമല്ല ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ സ്വന്തം നിലയിൽ ആകും കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും ഇതിനിടെ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ 10.30ന് വാർത്താ സമ്മേളനം നടത്തും.

## Article Content

 **തിരുവനന്തപുരം: **രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാൻസലർമാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . മാത്രവുമല്ല ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ സ്വന്തം നിലയിൽ ആകും കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും ഇതിനിടെ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ 10.30ന് വാർത്താ സമ്മേളനം നടത്തും.

പാലക്കാട് ആണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം .  വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കിയേക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.യുജിസി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളിൽ ആണ് ഗവർണ്ണറുടെ കൂട്ട നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/76223/governer)