---
title: "മന്ത്രിമാരും എംഎല്‍എമാരും  പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി"
english_title: "The CM said that 128 cases against ministers and MLAs have been withdrawn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7624/the-cm-said-that-128-cases-against-ministers-and-mlas-have-been-withdrawn"
published_at: "2021-10-28T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a3df38ac4d_images (59).jpeg"
keywords: []
---

# മന്ത്രിമാരും എംഎല്‍എമാരും  പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 2007 മുതലുള്ള കേസുകളുണ്ട്. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 2007 മുതലുള്ള കേസുകളുണ്ട്. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

50 കേസുകള്‍ പിന്‍വലിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതി അനുമതി തേടിയത്. എന്നാല്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിന്‍വലിച്ചവയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ ആറു കേസുകളും ഉള്‍പ്പെടുന്നു.

ഏറ്റവും കൂടുതല്‍  പിന്‍വലിച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ കേസുകളാണ്.  13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഏഴു കേസുകള്‍ പിന്‍വലിച്ചു. മറ്റ് മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7624/the-cm-said-that-128-cases-against-ministers-and-mlas-have-been-withdrawn)